സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശന തീയതി നീട്ടി

സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അടുത്ത അദ്ധ്യയന വര്‍ഷത്തെ ഏഴാം ക്ലാസ്സ് പ്രവേശന (ഇംഗ്ലീഷ് മീഡിയം) തീയതികള്‍ മാറ്റി. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5 വൈകീട്ട് 4 മണി. പൊതു പ്രവേശന പരീക്ഷ മെയ് 8 രാവിലെ 10 മുതല്‍ 11.30 വരെ നടക്കും. അന്ന് വൈകീട്ട് 4 ന് ഫലം പ്രസിദ്ധീകരിക്കും. കൂടുതൽ വായന

തൃശൂര്‍ പൂരം : ഹെലികോം നിരോധിച്ചു

തൃശൂര്‍ പൂരത്തിന്റെ ഭാഗമായി ഏപ്രില്‍ 29 മുതല്‍ മെയ് ആറു വരെ ഹെലികോം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മാധ്യമ പ്രതിനിധികള്‍, പൂരകമ്മിറ്റി പ്രതിനിധികള്‍, പോലീസ് പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രപരിസരത്തും ആനകള്‍ നില്‍ക്കുന്ന സ്ഥലത്തും ഹെലികോം ഉപയോഗിക്കരുത്. കൂടാതെ ജിബ് ക്യാമറകളും നിരോധിച്ചീട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ കൂടുതൽ വായന

അപ്പർ പ്രൈമറി അധ്യാപക ഐ സി ടി പരിശീലനകേന്ദ്രങ്ങളിൽ വിദ്യാഭ്യാസമന്ത്രിയുടെ സന്ദർശനം

ഏപ്രിൽ 7 മുതൽ സംസ്ഥാനത്തു ആരംഭിച്ച  അപ്പർ പ്രൈമറി അധ്യാപക ഐ സി ടി പരിശീലനം വിലയിരുത്തുന്നതിനായി   വിദ്യാഭ്യാസമന്ത്രി ഏപ്രിൽ 21നു തൃശൂർ പാലക്കാട് ജില്ലകളിലെ അപ്പർ പ്രൈമറി അധ്യാപക ഐ സി ടി പരിശീലനകേന്ദ്രങ്ങളിൽ  സന്ദർശനം നടത്തി.

സര്‍വശിക്ഷാ അഭിയാനില്‍ കരാര്‍ നിയമനം

സര്‍വശിക്ഷാ അഭിയാനില്‍ മീഡിയാ ആന്റ് ഡോക്യുമെന്റേഷന്‍, പ്രോജക്ട് എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തും. ജേര്‍ണലിസം/മള്‍ട്ടിമീഡിയയില്‍ ബിരുദവും ഡിപ്ലോമയും ഉള്ളവര്‍ക്ക് മീഡിയ ഡോക്യുമെന്റേഷന്‍ തസ്തികയില്‍ അപേക്ഷിക്കാം. ബി.ടെക് (സിവില്‍) ആണ് പ്രോജക്ട് എന്‍ജിനീയര്‍ക്കുള്ള യോഗ്യത. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇ.സി.ഇ, എന്നിവയില്‍ ബി.ടെക്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ എം.സി.എ കൂടുതൽ വായന

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ : അധ്യാപകര്‍ക്ക് കൂടിക്കാഴ്ച 25ന്

പട്ടികജാതി/വര്‍ഗ വികസന വകുപ്പില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്താന്‍ കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഏപ്രില്‍ 25ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലാണ് കൂടിക്കാഴ്ച. വിശദവിവരങ്ങളും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.education.kerala.govin) വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭ്യമാണ്.

യു.പി. അദ്ധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകരും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അപ്പര്‍ പ്രൈമറി അദ്ധ്യാപകര്‍ക്കും ഐസിടി പരിശീലനം നല്‍കാനുള്ള പദ്ധതി ഐടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കി. ഇതനുസരിച്ച് 44,000 അധ്യാപകര്‍ക്ക് ഒരേ സമയം 380 കേന്ദ്രങ്ങളില്‍ നാലു ബാച്ചുകളിലായി പരിശീലനം നല്‍കും. നാല് ദിവസത്തെ പരിശീലനത്തിന്റെ ആദ്യ ബാച്ച് ഏപ്രില്‍ എട്ടിനും, തുടര്‍ന്നുള്ള ബാച്ചുകള്‍ ഏപ്രില്‍ 17, 21, 26 കൂടുതൽ വായന

കുട്ടികള്‍ക്ക് വേനല്‍ക്കൂടാരം

കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ ജവഹര്‍ ബാലഭവന്‍ വേനല്‍ക്കൂടാരം എന്ന പേരില്‍ അവധിക്കാല ക്ലാസ്സുകള്‍ നടത്തുന്നു. ഏപ്രില്‍ മൂന്നു മുതല്‍ മെയ് 28 വരെയാണ് ക്ലാസ്സ്. നാലു വയസ്സു മുതല്‍ 16 വയസ്സുവരെയുളളവര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2332909.

സ്റ്റുഡന്റ് പോലീസ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക്

സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ ഗുണഫലങ്ങള്‍ കഴിയാവുന്നത്ര വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ അടുത്തവര്‍ഷത്തോടെ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്റ് പോലീസ് ഏഴാമത് സംസ്ഥാനതല സമ്മര്‍ ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റുഡന്റ് പോലീസ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ നേടിയ അറിവുകള്‍ അവരവരുടെ ഉന്നതിക്കൊപ്പം സമൂഹത്തിനായും ഉപയോഗിക്കപെടണം. അപ്പോഴാണ് യഥാര്‍ഥ കേഡറ്റാവുന്നതെന്ന കൂടുതൽ വായന