നെയിംസ്‌ളിപ്പ് വിതരണവും കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്തും; സംസ്ഥാന തല ഉദ്ഘാടനം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വായിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ ഗവ മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് ജൂൺ  16 നു രാവിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .സ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ നെയിംസ്‌ളിപ്പ് വിതരണത്തിന്റെ  ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ നിർവഹിച്ചു . മുഖ്യമന്ത്രിയുടെ കത്ത് ഇന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ അസംബ്‌ളികളിലും വായിക്കാന്‍ ആവശ്യമായ ഒരുക്കം നടത്തിയിട്ടുണ്ട്.