സ്‌കൂൾ ഐ ടി കോർഡിനേറ്റർമാരുടെ പ്രത്യേക ശില്പശാല

മേൽ സൂചനകൾ പ്രകാരം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂള്‍ പദ്ധതി നടപ്പിലാക്കുന്ന എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളുള്ള സ്കൂളുകളിലെ സ്‌കൂൾ ഐ ടി കോർഡിനേറ്റർമാരുടെ (SITC/HITC/VHITC) പ്രത്യേക ശില്പശാല 2017 ജൂലൈ 4നു രാവിലെ 9.30 മുതല്‍ 04.30 വരെ താഴെ പറയുന്ന സെന്ററുകളില്‍ വെച്ച് നടത്തുന്നതാണ്. പ്രസ്തുത ശില്പശാലയില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ SITC/HITC/VHITC മാർ www.darppanam.in/എന്ന വെബ്‌സൈറ്റിൽ ലഭ്യമായ പ്രൊഫോർമ ഡൌൺലോഡ് ചെയ്തു ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി പ്രധാന അധ്യാപകർ സാക്ഷ്യപ്പെടുത്തി മീറ്റിംഗിൽ കൊണ്ടുവരേണ്ടതാണ് .

ക്രമ നമ്പര്‍

പരിശീലന കേന്ദ്രം

പരിശീലനത്തില്‍ പങ്കെടുക്കേണ്ടതായ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍

1

മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തൃശ്ശൂര്‍

തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ല

2

ജി.എച്ച്.എസ്.എസ് മരത്തംകോട്

ചാവക്കാട് വിദ്യാഭ്യാസ ജില്ല

3

S N എച്ച്.എസ്.എസ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല