ഹൈടെക് സ്‌കൂള്‍ പദ്ധതി സെപ്തംബര്‍ മുതല്‍

പൊതുവിദ്യാഭ്യാസ സരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ മുതല്‍ ഹൈടെക്കായി മാറുമെന്ന് ഐ.ടി.@സ്കൂള്‍ എക്സിക്യുട്ടീവ് ഡയറക്‌ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ജില്ലയിലെ തൃശ്ശൂര്‍ സെന്റ് ക്ലെയേഴ്സ് സി. ജി. എച്ച്. എസ് ല്‍ വെച്ച് സംഘടിപ്പിച്ച ഹൈടെക് പദ്ധതി വിശദീകരണ ശില്പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു ഡയറക്‌ടര്‍.

എല്ലാ ക്ലാസ്‌മുറികളിലും ലാപ്‌ടോപ്പ്, പ്രൊജക്‌ടര്‍, യു.എസ്.ബി സ്പീക്കര്‍, മൗണ്ടിങ് കിറ്റ്, വൈറ്റ്ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്‌വര്‍ക്കിങ് നടത്തും. ഇതിനുപുറമേ ടെലിവിഷന്‍, മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍, വെബ്ക്യാം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയും എല്ലാ സ്കൂളിലും വിന്യസിക്കും. സ്‌കൂള്‍ സര്‍വേയും അതിന് ശേഷം ഓഡിറ്റും നടത്തിയതിന് ശേഷം സ്‌കൂളുകള്‍ സജ്ജമാകുന്നതിനനുസരിച്ചാണ് ഹാര്‍ഡ്‌വെയര്‍ വിന്യാസം നടത്തുക. ഇതിനാവശ്യമായ ഭൗതികസാഹചര്യങ്ങള്‍ സ്കൂളുകള്‍ ഉറപ്പാക്കണം. ഇതനുസരിച്ചായിരിക്കും വിവിധഘട്ടങ്ങളിലായി സ്കൂളുകളില്‍ ഹാര്‍ഡ്‌വെയര്‍ വിന്യാസം നടത്തുന്നത്.

ഇതിന്റെ ഭാഗമായി ജില്ലയിലെ 238 ഹൈെസ്‌കൂളുകള്‍, 204 ഹയര്‍സെക്കണ്ടറിവി..ച്ച്എസ്.. എന്നിങ്ങനെ 442 സ്കൂളുകളിലെ 3309 ക്ലാസ്‌മുറികളാണ് ഹൈടെക്കാകാന്‍ പോകുന്നത്. ഏകദേശം 35 കോടിയുടെ ഐ.ടി. പശ്ചാത്തല സംവിധാനങ്ങള്‍ ഇതിലൂടെ തൃശൂര്‍ ജില്ലയില്‍ സ്ഥാപിക്കപ്പെടും.

സ്കൂളുകളിലെ ഇമാലിന്യ നിര്‍മാര്‍ജനം, ഡിജിറ്റല്‍ ഉള്ളടക്കം, സ്കൂള്‍വിക്കിസമ്പൂര്‍ണ പോര്‍ട്ടലുകളില്‍ വിവരങ്ങള്‍ പുതുക്കല്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശില്പശാലയില്‍ അവതരിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ സി കെ അജയ് കുമാർ, മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാരായ ശ്രീ അഷറഫ് എം , ശ്രീ വാസുദേവൻ , മാസ്റ്റർ ട്രെയിനർ ശ്രീമതി അനു ടി ജെ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

ശില്പശാലയുടെ അടുത്ത ഘട്ടം തൃശ്ശൂര്‍, മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ജി.എച്ച്.എസ്.എസ് മത്തംകോട്, ബി.ആര്‍.സി ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ പ്രഥമാധ്യാപകര്‍ക്ക് ജൂലൈ 3 നും സ്‌കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് ജൂലൈ 4നും നടക്കുന്നതാണ് ജില്ലാ കോര്‍ഡിനേറ്റര്‍   അറിയിച്ചു.