ഇ-മാലിന്യ നിര്‍മാര്‍ജ്ജനം.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. രവീന്ദ്രനാഥ്‌ ഫ്ലാഗ് ഓഫ് ചെയ്തു .

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഐ.ടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി പദ്ധതി നടപ്പാക്കുന്ന ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിനു വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊ. രവീന്ദ്രനാഥ്‌ ഫ്ലാഗ് ഓഫ് ചെയ്തു .

തൃശൂർ ജില്ലയിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനം നന്ദിക്കര ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ  വീഡിയോ കോൺഫെറൻസ് സംവിധാനത്തോടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത് . തദവസരത്തിൽ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീമതി സുമതി, സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ രാജൻ കെ ,ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി അജിത എം ആർ ,വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഷാലിൻ ചന്ദ്ര , പി ടി എ  പ്രസിഡന്റ് ശ്രീ എം ആ ർ  ഭാസ്കരൻ , കൊടകര ബി പി ഓ  ശ്രീ നന്ദകുമാർ കെ, ഐ ടി @ സ്‌കൂൾ ജില്ലാ കോർഡിനേറ്റർ ശ്രീ സി കെ അജയ് കുമാർ , മാസ്റ്റർ ട്രെയിനർമാരായ ശ്രീമതി സിന്ധുമോൾ, ശ്രീ രാജീവ് , ശ്രീ പ്രേംകുമാർ, ശ്രീ അരുൺ പീറ്റർ   എന്നിവർ സന്നിഹിതരായിരുന്നു.

2008 മാര്‍ച്ച് 31 ന് മുമ്പ് പ്രവര്‍ത്തനക്ഷമമല്ലാതായ കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളും 2010 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്., സി.ആര്‍.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയുമാണ്  ഇ-മാലിന്യമായി സ്‌കൂളുകളില്‍ നിന്ന് ഏറ്റെടുക്കുന്നത് . ഇവ സ്‌കൂള്‍തല സമിതി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഐ.ടി@സ്‌കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതിക സമിതിയും പരിശോധിക്കും. ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക.

ആദ്യ ദിവസം 2048  കിലോഗ്രാം ഇ-മാലിന്യം വിവിധ സ്‌കൂളുകളിൽ നിന്നും ശേഖരിക്കുകയുണ്ടായി .തുടർന്നുള്ള ദിവസങ്ങളിലും ജില്ലയിലെ സ്‌കൂളുകളിൽ നിന്നും   ഇ-മാലിന്യം ശേഖരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് .