കൂടിയാട്ടം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രത്യേക ബുള്ളറ്റിനും ബ്ലോഗും ഫേസ് ബുക്ക് പേജും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രത്യേക ബുള്ളറ്റിനും ബ്ലോഗും പ്രകാശനം ചെയ്യും. കലോത്സവത്തിന്റെ ചരിത്രവും പ്രമുഖരുടെ അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ത്ത് ‘കൂടിയാട്ടം എന്ന പേരില്‍ പ്രത്യേക ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. 5 ബുള്ളറ്റിനുകളാണ് കലോത്സവ വിശേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് പുറത്തിറക്കുക. കലോത്സവ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബ്ലോഗും ഫേസ് ബുക്ക് പേജും പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കുന്നുണ്ട്.

റീജണല്‍ തിയേറ്ററില്‍ അരങ്ങേറുന്ന നാടക മത്സരം ഏവര്‍ക്കും ആസ്വദിക്കാനായി ഹാളിനു പുറത്ത് വലിയ സ്‌ക്രീന്‍ സജ്ജമാക്കാനും പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. റീജണല്‍ തിയേറ്ററില്‍ നാടകാസ്വദകരെ ഉള്‍ക്കൊള്ളിക്കാനാകില്ലെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ പ്രത്യേക ക്രമീകരണം ഒരുക്കുന്നത്.