സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമ്മം നിർവ്വഹിച്ചു.

2018 ജനുവരി 6 മുതൽ 10 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. ജനുവരി ആറുമുതല്‍ പത്തുവരെയാണ് തൃശ്ശൂരില്‍ അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം.മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി. വിശിഷ്ടാതിഥിയായി. എം.എല്‍.എ.മാരായ കെ.വി. അബ്ദുള്‍ഖാദര്‍, മുരളി പെരുനെല്ലി, കെ. രാജന്‍, അനില്‍ അക്കര, മുന്‍ സ്​പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഷീലാ വിജയകുമാര്‍, ജനപ്രതിനിധികളായ എം.എല്‍. റോസി, ലാലി ജെയിംസ്, മഞ്ജുള അരുണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി തുടങ്ങിയവര്‍ പങ്കെടുത്തു.