സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചലച്ചിത്രതാരം ജയരാജ് വാര്യരാണ് പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മിനി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കൃഷ്ണന്‍കുട്ടി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.പ്രഭാത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.വി.മദനമോഹനന്‍, പി.ജി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

തൃശൂര്‍ പൂരത്തിനു മുന്നോടിയായി നൈതലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് എഴുന്നെള്ളുന്ന ചിത്രത്തോടെയാണ് പ്രോഗ്രാം നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. 24 വേദികളാണ് കലോത്സവത്തിനായി സജ്ജമാക്കിയിട്ടുള്ളത്.