സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് നാലിന് സ്വീകരണം നല്‍കും. കോഴിക്കോട്ടുനിന്ന് എത്തിക്കുന്ന സ്വര്‍ണക്കപ്പ് 11 മണിക്ക് ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിലെത്തും.ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് അധികൃതര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം. എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളും വാദ്യമേളങ്ങളുമുണ്ടാകും. പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്. സ്‌കൂളിലാണ് സ്വീകരണസമ്മേളനം. കുന്നംകുളം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി സ്‌കൂള്‍ എന്നിവിടങ്ങളിലും സ്വര്‍ണക്കപ്പിന് സ്വീകരണം ഒരുക്കുന്നുണ്ട്.