ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് ഏഴു മുതൽ 27 വരെ

ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് ഏഴു മുതൽ 27 വരെ നടക്കും. ടൈംടേബിൾ ഉൾപ്പെടെ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഏഴിന് ഒന്നാം വർഷക്കാർക്കു പാർട്ട് രണ്ട് ഭാഷകൾ, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ പരീക്ഷയാണ്. രണ്ടാം വർഷക്കാർക്കു സോഷ്യൽ വർക്ക്, ബയോളജി, കംപ്യൂട്ടർ സയൻസ്, ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ് പരീക്ഷകളാണ് ഏഴിന്. രണ്ടാം വർഷ പരീക്ഷയ്ക്ക് 14 വരെയും ഒന്നാം വർഷ പരീക്ഷയ്ക്ക് 21 വരെയും പിഴ കൂടാതെ ഫീസ് അടയ്ക്കാം.അപേക്ഷാ ഫോമുകളും വിശദ ടൈംടേബിളും ഹയർസെക്കൻഡറി പോർട്ടലിലും സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ നൽകണം.