
കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യ വിസ്മയങ്ങള്‍ ഒളിപ്പിച്ച ‘ദൃശ്യവിസ്മയം’ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുമുമ്പേ മിഴിതുറക്കും. സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആറിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി തേക്കിന്‍കാട് മൈതാനിയിലെ കിഴക്കേ ഗോപുരനടയിലെ പ്രധാനവേദിക്കരികിലാണ് കേരളത്തിന്റെ തനതുകലകളെ ഉള്‍ക്കൊള്ളിച്ചുള്ള ‘ദൃശ്യവിസ്മയം’. സ്കൂള്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ പുത്തനധ്യായം കുറിക്കുന്നതാകും ഈ കലാവിരുന്ന്. തൃശൂരിന്റെ സ്വന്തം കലകളായ പുലികളി, കുമ്മാട്ടി, കാവടി, കേരളത്തിന്റെ തനതുകലകളായ തെയ്യം തിറ, പടയണി, പൂരക്കളി, മാര്‍ഗംകളി, കോതാമൂരി, ഒപ്പന, ദഫ്മുട്ട്, വേലകളി, കാളകളി, മയൂരനൃത്തം, അര്‍ജുനനൃത്തം,
കൂടുതൽ വായന