സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ  ബ്രോഷർ   പ്രകാശനം ചെയ്തു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രി സുനിൽ കുമാറാണ്   പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷർ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് നാലിന് സ്വീകരണം നല്‍കും. കോഴിക്കോട്ടുനിന്ന് എത്തിക്കുന്ന സ്വര്‍ണക്കപ്പ് 11 മണിക്ക് ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിലെത്തും.ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് അധികൃതര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം. എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളും വാദ്യമേളങ്ങളുമുണ്ടാകും. പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്. സ്‌കൂളിലാണ് സ്വീകരണസമ്മേളനം. കുന്നംകുളം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി സ്‌കൂള്‍ എന്നിവിടങ്ങളിലും സ്വര്‍ണക്കപ്പിന് സ്വീകരണം ഒരുക്കുന്നുണ്ട്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചലച്ചിത്രതാരം ജയരാജ് വാര്യരാണ് പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മിനി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കൃഷ്ണന്‍കുട്ടി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.പ്രഭാത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.വി.മദനമോഹനന്‍, പി.ജി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ പൂരത്തിനു കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ കലോത്സവവേദികള്‍ക്ക് മരങ്ങളുടെയും ചെടികളുടെയും പേരുകള്‍

ജനുവരിയില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവവേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടെയും പൂച്ചെടികളുടെയും പേരുകള്‍. സ്കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വേദികള്‍ക്കും പച്ചപ്പാര്‍ന്ന പേരുകള്‍. കഥാകാരി മാധവിക്കുട്ടിയുടെ (കമലാ സുരയ്യ) സ്മരണയുണര്‍ത്തുന്ന ‘നീര്‍മാതളം’ ആണ് മുഖ്യവേദി. സന്ധ്യക്കുശേഷം സാംസ്കാരികപരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് ‘നിശാന്ധി’. പാചകശാലയ്ക്ക് തൃശൂരിന്റെ നെല്ലിനമായ ‘പൊന്നാര്യന്‍’ എന്നും ഭക്ഷണപ്പന്തലിന് ‘സര്‍വസുഗന്ധി’യെന്നും പേരിട്ടു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഓഫീസിന്റെ പേര് ‘തുളസി’.നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്‍പ്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രധാനവേദിക്കരികില്‍ പ്രദര്‍ശനകേന്ദ്രം

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്കരികില്‍ പ്രദര്‍ശനകേന്ദ്രം. 10,000 ചതുരശ്ര അടിവലിപ്പത്തില്‍ തയ്യാറാക്കുന്ന പന്തലില്‍ വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, ചിത്രകല, പരിസ്ഥിതി, കൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളും ശില്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും മറ്റുമാണ് പ്രദര്‍ശിപ്പിക്കുക. എക്സിബിഷനില്‍ പൊലീസ്, എക്സൈസ് എന്നിവയ്ക്ക് പ്രത്യേക സ്റ്റാളുണ്ടാകും. വിദ്യാര്‍ഥിനികള്‍ക്ക് ആയോധനകല അഭ്യസിപ്പിക്കുന്നതിന് പൊലീസിന്റെ പ്രത്യേക ടീമുമുണ്ടാകും.കൃഷിവകുപ്പിന്റെ പച്ചക്കറിത്തോട്ടവും അപൂര്‍വ ചിത്രങ്ങളുടെ  പ്രദര്‍ശനവുമാണ് എക്സിബിഷനിലെ പ്രധാന ആകര്‍ഷണം. കലോത്സവങ്ങള്‍, വിദ്യാഭ്യാസ ഉന്നമനത്തിനുതകുന്ന തെരഞ്ഞെടുത്ത അപൂര്‍വ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംസ്ഥാന ശാസ്ത്രമേളയില്‍നിന്ന് തെരഞ്ഞെടുത്ത മികച്ച കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍.

കലോത്സവ നടത്തിപ്പിനായി രൂപീകരിച്ച 21 സബ് കമ്മിറ്റികളുടെയും പ്രവര്‍ത്തനം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, ഡിപിഐ കെ വി മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ഡെപ്യൂട്ടി കലക്ടര്‍ രേണുരാജ്, ഡിഡി കെ സുമതി തുടങ്ങി വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും യോഗത്തില്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നുതവണ യോഗം ചേര്‍ന്നു. മുരളി പെരുനെല്ലി എംഎല്‍എ കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുമുമ്പേ ‘ദൃശ്യവിസ്മയം’

കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യ വിസ്മയങ്ങള്‍ ഒളിപ്പിച്ച ‘ദൃശ്യവിസ്മയം’ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുമുമ്പേ മിഴിതുറക്കും. സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആറിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി തേക്കിന്‍കാട് മൈതാനിയിലെ കിഴക്കേ ഗോപുരനടയിലെ പ്രധാനവേദിക്കരികിലാണ് കേരളത്തിന്റെ തനതുകലകളെ ഉള്‍ക്കൊള്ളിച്ചുള്ള ‘ദൃശ്യവിസ്മയം’. സ്കൂള്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ പുത്തനധ്യായം കുറിക്കുന്നതാകും ഈ കലാവിരുന്ന്. തൃശൂരിന്റെ സ്വന്തം കലകളായ പുലികളി, കുമ്മാട്ടി, കാവടി, കേരളത്തിന്റെ തനതുകലകളായ തെയ്യം തിറ, പടയണി, പൂരക്കളി, മാര്‍ഗംകളി, കോതാമൂരി, ഒപ്പന, ദഫ്മുട്ട്, വേലകളി, കാളകളി, മയൂരനൃത്തം, അര്‍ജുനനൃത്തം, കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമ്മം നിർവ്വഹിച്ചു.

2018 ജനുവരി 6 മുതൽ 10 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. ജനുവരി ആറുമുതല്‍ പത്തുവരെയാണ് തൃശ്ശൂരില്‍ അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം.മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി. വിശിഷ്ടാതിഥിയായി. എം.എല്‍.എ.മാരായ കെ.വി. അബ്ദുള്‍ഖാദര്‍, മുരളി പെരുനെല്ലി, കെ. രാജന്‍, അനില്‍ അക്കര, മുന്‍ സ്​പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഷീലാ വിജയകുമാര്‍, ജനപ്രതിനിധികളായ എം.എല്‍. റോസി, ലാലി ജെയിംസ്, മഞ്ജുള അരുണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി തുടങ്ങിയവര്‍ കൂടുതൽ വായന

58ാം സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തില്‍

58ാം സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാകും. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കീഴില്‍ പൊലീസ്, എസ്പിസി, എന്‍സിസി, എന്‍എസ്എസ്, സ്ക്വൌട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമപരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂര്‍ നഗരത്തിലാണ് കലോത്സവം.പ്രധാനവേദിക്കരികില്‍ ഹെല്‍പ്പ് ഡസ്ക്, അന്വേഷണത്തിനും മറ്റുമായി ടോള്‍ഫ്രീ നമ്പര്‍, പാര്‍ക്കിങ്ങിന് പ്രത്യേകയിടം, സിസിടിവി ക്യാമറകള്‍, റിക്കവറിവാനുകള്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ആംബുലന്‍സുകള്‍, ഫയര്‍ കൂടുതൽ വായന

സംസ്ഥാന സ്കൂള്‍കലോത്സവം: സംഘാടകസമിതി ഓഫീസ് ആരംഭവും ലോഗോ പ്രകാശനവും നടന്നു

അമ്പത്തെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുറന്നു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ ലോഗോ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പ്രകാശനം ചെയ്തു. തൃശൂരില്‍ ഈ കലോത്സവം കലയുടെ മഹാപൂരമാകുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. പരിഷ്കരിച്ച മാന്വലോടെ നടത്തുന്ന കലോത്സവം പാഠപുസ്തകംപോലെ സ്വീകാര്യമാക്കുകയാണ് ലക്ഷ്യം. പരാതിരഹിതവും തര്‍ക്കരഹിതവുമായ കലോത്സവമായി ഇതു മാറണം. മേളയില്‍ എ ഗ്രേഡ് നേടുന്നവര്‍ക്ക് സാംസ്കാരിക സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിത കൂടുതൽ വായന