സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ  ബ്രോഷർ   പ്രകാശനം ചെയ്തു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രി സുനിൽ കുമാറാണ്   പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷർ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് നാലിന് സ്വീകരണം നല്‍കും. കോഴിക്കോട്ടുനിന്ന് എത്തിക്കുന്ന സ്വര്‍ണക്കപ്പ് 11 മണിക്ക് ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിലെത്തും.ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് അധികൃതര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം. എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളും വാദ്യമേളങ്ങളുമുണ്ടാകും. പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്. സ്‌കൂളിലാണ് സ്വീകരണസമ്മേളനം. കുന്നംകുളം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി സ്‌കൂള്‍ എന്നിവിടങ്ങളിലും സ്വര്‍ണക്കപ്പിന് സ്വീകരണം ഒരുക്കുന്നുണ്ട്.

കൂടിയാട്ടം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രത്യേക ബുള്ളറ്റിനും ബ്ലോഗും ഫേസ് ബുക്ക് പേജും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രത്യേക ബുള്ളറ്റിനും ബ്ലോഗും പ്രകാശനം ചെയ്യും. കലോത്സവത്തിന്റെ ചരിത്രവും പ്രമുഖരുടെ അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ത്ത് ‘കൂടിയാട്ടം എന്ന പേരില്‍ പ്രത്യേക ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. 5 ബുള്ളറ്റിനുകളാണ് കലോത്സവ വിശേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് പുറത്തിറക്കുക. കലോത്സവ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബ്ലോഗും ഫേസ് ബുക്ക് പേജും പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കുന്നുണ്ട്. റീജണല്‍ തിയേറ്ററില്‍ അരങ്ങേറുന്ന നാടക മത്സരം ഏവര്‍ക്കും ആസ്വദിക്കാനായി ഹാളിനു പുറത്ത് വലിയ സ്‌ക്രീന്‍ സജ്ജമാക്കാനും പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. റീജണല്‍ തിയേറ്ററില്‍ നാടകാസ്വദകരെ ഉള്‍ക്കൊള്ളിക്കാനാകില്ലെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ കൂടുതൽ വായന

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചലച്ചിത്രതാരം ജയരാജ് വാര്യരാണ് പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മിനി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കൃഷ്ണന്‍കുട്ടി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.പ്രഭാത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.വി.മദനമോഹനന്‍, പി.ജി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ പൂരത്തിനു കൂടുതൽ വായന

‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ അംഗങ്ങള്‍ക്ക് ക്രിസ്‌തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മാണ പരിശീലനം

സംസ്ഥാനത്തെ 30,000 ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ അംഗങ്ങള്‍ക്ക് ക്രിസ്‌തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മാണ പരിശീലനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ കേരളാ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് 2017 ക്യാമ്പിന്റെ തുടര്‍ച്ചയായി ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പരിശീലനം നല്‍കുന്നു. ഡിസംബര്‍ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വിവിധ ബാച്ചുകളായാണ് കുട്ടികള്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നത്. ഡ്രാഗ് & ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്വെയറായ ‘ആപ്പ് കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുമുമ്പേ ‘ദൃശ്യവിസ്മയം’

കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യ വിസ്മയങ്ങള്‍ ഒളിപ്പിച്ച ‘ദൃശ്യവിസ്മയം’ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുമുമ്പേ മിഴിതുറക്കും. സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആറിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി തേക്കിന്‍കാട് മൈതാനിയിലെ കിഴക്കേ ഗോപുരനടയിലെ പ്രധാനവേദിക്കരികിലാണ് കേരളത്തിന്റെ തനതുകലകളെ ഉള്‍ക്കൊള്ളിച്ചുള്ള ‘ദൃശ്യവിസ്മയം’. സ്കൂള്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ പുത്തനധ്യായം കുറിക്കുന്നതാകും ഈ കലാവിരുന്ന്. തൃശൂരിന്റെ സ്വന്തം കലകളായ പുലികളി, കുമ്മാട്ടി, കാവടി, കേരളത്തിന്റെ തനതുകലകളായ തെയ്യം തിറ, പടയണി, പൂരക്കളി, മാര്‍ഗംകളി, കോതാമൂരി, ഒപ്പന, ദഫ്മുട്ട്, വേലകളി, കാളകളി, മയൂരനൃത്തം, അര്‍ജുനനൃത്തം, കൂടുതൽ വായന

58ാം സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തില്‍

58ാം സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാകും. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കീഴില്‍ പൊലീസ്, എസ്പിസി, എന്‍സിസി, എന്‍എസ്എസ്, സ്ക്വൌട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമപരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂര്‍ നഗരത്തിലാണ് കലോത്സവം.പ്രധാനവേദിക്കരികില്‍ ഹെല്‍പ്പ് ഡസ്ക്, അന്വേഷണത്തിനും മറ്റുമായി ടോള്‍ഫ്രീ നമ്പര്‍, പാര്‍ക്കിങ്ങിന് പ്രത്യേകയിടം, സിസിടിവി ക്യാമറകള്‍, റിക്കവറിവാനുകള്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ആംബുലന്‍സുകള്‍, ഫയര്‍ കൂടുതൽ വായന

ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് ഏഴു മുതൽ 27 വരെ

ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് ഏഴു മുതൽ 27 വരെ നടക്കും. ടൈംടേബിൾ ഉൾപ്പെടെ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏഴിന് ഒന്നാം വർഷക്കാർക്കു പാർട്ട് രണ്ട് ഭാഷകൾ, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ പരീക്ഷയാണ്. രണ്ടാം വർഷക്കാർക്കു സോഷ്യൽ വർക്ക്, ബയോളജി, കംപ്യൂട്ടർ സയൻസ്, ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ് പരീക്ഷകളാണ് ഏഴിന്. രണ്ടാം വർഷ പരീക്ഷയ്ക്ക് 14 വരെയും ഒന്നാം വർഷ പരീക്ഷയ്ക്ക് 21 വരെയും പിഴ കൂടാതെ ഫീസ് അടയ്ക്കാം.അപേക്ഷാ ഫോമുകളും വിശദ ടൈംടേബിളും ഹയർസെക്കൻഡറി പോർട്ടലിലും സ്കൂളുകളിലും ലഭ്യമാണ്. കൂടുതൽ വായന

സംസ്ഥാന സ്കൂള്‍കലോത്സവം: സംഘാടകസമിതി ഓഫീസ് ആരംഭവും ലോഗോ പ്രകാശനവും നടന്നു

അമ്പത്തെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുറന്നു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ ലോഗോ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പ്രകാശനം ചെയ്തു. തൃശൂരില്‍ ഈ കലോത്സവം കലയുടെ മഹാപൂരമാകുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. പരിഷ്കരിച്ച മാന്വലോടെ നടത്തുന്ന കലോത്സവം പാഠപുസ്തകംപോലെ സ്വീകാര്യമാക്കുകയാണ് ലക്ഷ്യം. പരാതിരഹിതവും തര്‍ക്കരഹിതവുമായ കലോത്സവമായി ഇതു മാറണം. മേളയില്‍ എ ഗ്രേഡ് നേടുന്നവര്‍ക്ക് സാംസ്കാരിക സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിത കൂടുതൽ വായന