ഐ.ടി@സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി @ സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ വായന

നടുന്ന മരങ്ങള്‍ പരിപാലിക്കാനും ശ്രദ്ധിക്കണം: ഗവര്‍ണര്‍

മരങ്ങള്‍ നടുന്നതിനൊപ്പം അത് പരിപാലിക്കുന്നതിലും ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മരങ്ങള്‍ പരിപാലിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാവണം. ജനങ്ങള്‍ക്ക് പ്രയോജനകരമായ മരങ്ങള്‍ വേണം വച്ചുപിടിപ്പിക്കേണ്ടത്. ഔഷധഗുണമുള്ള ചെടികള്‍, മാവ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടതെന്നും കൂടുതൽ വായന

ജൈവവൈവിധ്യ ഉദ്യാനങ്ങളുടെയും മഴക്കൊയ്ത്തുത്സവത്തിന്റെയും തൃശൂർ ജില്ലാതല ഉദ്ഘാടനം

പൊതു വിദ്യാലയങ്ങളെ പരിസ്ഥിതി പഠനലാബുകളാക്കി വിദ്യാർത്ഥികളിൽ പരിസ്ഥിതി അനുകൂല മനോഭാവം ഉണ്ടാക്കുന്നതിനായി 13 മണ്ഡലങ്ങളിലെ 26 പ്രൈമറി വിദ്യാലയങ്ങളിൽ എസ്.എസ്.എ. ഫണ്ടുപയോഗിച്ച് നിർമ്മിച്ച  ജൈവവൈവിധ്യ ഉദ്യാനങ്ങളുടെയും മഴക്കൊയ്ത്തുത്സവത്തിന്റെയും ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ബഹു. കേരള കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ഒരു കോടി മരം നടുക എന്നതിനപ്പുറം കൂടുതൽ വായന

ലോക പരിസ്ഥിതി ദിനം: കേരളം 1 കോടി വൃക്ഷതൈകള്‍ നടും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. കൂടുതൽ വായന

മഴക്കൊയ്ത്തുത്സവം: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് തൃശൂർ ജില്ലാ തലം ജി എൽ പി എസ് ഇരിങ്ങപ്പുറം

കുടിവെള്ളക്ഷാമം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മഴക്കൊയ്ത്തുത്സവം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച്ന്  മഴക്കുഴികള്‍ നിര്‍മിക്കുന്നു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. കൂടുതൽ വായന

ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും പരിസ്ഥിതി ദിന സന്ദേശം

‘ലോക പരിസ്ഥിതി ദിനത്തില്‍ വന്യജീവിസമ്പത്തിനെ സംരക്ഷിക്കാനും തൈകള്‍ നട്ട് ലോകത്തെ കൂടുതല്‍ ഹരിതാഭമാക്കാനും പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കാനുമുള്ള പ്രതിജ്ഞ പുതുക്കി നമുക്ക് പ്രകൃതിയോട് കൂടുതല്‍ ഇണങ്ങാം. നാം നടുന്ന ഓരോ തൈയ്യും പ്രകൃതിയുമായുള്ള ബന്ധത്തിലുള്ള നമ്മുടെ വിശ്വാസത്തെയും പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തെയും ശക്തിപ്പെടുത്തട്ടെയെന്ന് ഗവര്‍ണര്‍ ആശംസയില്‍ പറഞ്ഞു. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്‌കൃതിയും കൂടുതൽ വായന

തൃശ്ശൂർ ജില്ലാതല പ്രവേശനോൽസവം

തൃശ്ശൂർ ജില്ലാതല പ്രവേശനോൽസവം ഉദ്ഘാടനം ഗവ. വി. എച്ച്. എസ്. എസ്. നന്തിക്കരയിൽ ബഹു. എം.പി. ശ്രീ. സി.എൻ. ജയദേവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല വിജയകുമാർ അധ്യക്ഷയായിരുന്നു. പ്രശസ്ത കാരിക്കേച്ചർ ആർട്ടിസ്റ്റ് ജയരാജ് വാര്യർ മുഖ്യാഥിതി ആയിരുന്നു. ബഹുമാനപ്പെട്ട ഡി.ഡി.ഇ. ശ്രീമതി കെ. സുമതി, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരയണൻ, കൂടുതൽ വായന

തൃശൂർ ജില്ല പ്രവേനോത്സവം 1 ന്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ പ്രവേനോത്സവം സംഘടിപ്പിക്കുന്നു. റവന്യൂ ജില്ലാ പ്രവേനോത്സവം നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂണ്‍ 1 രാവിലെ 9.30 ന് സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാലയ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കൂടുതൽ വായന

പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കും ;വിദ്യാലയങ്ങളില്‍ ഹരിതനയം കര്‍ശനമായി നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി

മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍  അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്നന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക. ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മിക്കുക, മഴക്കുഴി നിര്‍മ്മിക്കുക, വൃക്ഷത്തൈകള്‍ നടുക, കമ്പോസ്റ്റ് കൂടുതൽ വായന

ഐടി@സ്‌കൂള്‍ വിക്ടേഴ്‌സില്‍ ജൂണ്‍ ഒന്നു മുതല്‍ 15 പുതിയ പരമ്പരകള്‍

വിദ്യാഭ്യാസ ചാനലായ ഐടി@സ്‌കൂള്‍ വിക്ടേഴ്‌സില്‍ 15 പുതിയ പരമ്പരകള്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പരമ്പരകളുടെ സംപ്രേഷണോദ്ഘാടനം നിര്‍വ്വഹിക്കും. ശാസ്ത്രവിഷയങ്ങളെ ദൃശ്യവല്‍ക്കരിച്ച ‘പാഠവും കടന്ന്’ ലോകോത്തര ശാസ്ത്രപ്രതിഭകളുടെ ജീവിതം ഉള്‍പ്പെടുത്തിയ ‘ദ സയന്റിസ്റ്റ്’, ലോകപ്രശസ്ത ശാസ്ത്രനോവലുകളെയും കഥകളെയും അധികരിച്ചുകൊണ്ടുള്ള ‘പറയാമൊരു ശാസ്ത്രകഥ’ എന്നിവയാണ് ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയ കൂടുതൽ വായന