Training

വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന അദ്ധ്യാപക പരിശീലനത്തിന്റെ ഹാജര്‍നില, പരിശീലന പുരോഗതി തുടങ്ങിയവ വിദ്യാഭ്യാസ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും തല്‍സമയം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി  ഓണ്‍ലൈന്‍ ട്രെയിനിംഗ് മോണിറ്ററിംഗ് സംവിധാനം.

Circular

ഇത് ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ .

1. ഓണ്‍ലൈന്‍ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റം www.itschool.gov.in, www.education.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.2. സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സമ്പൂര്‍ണ്ണാ യൂസര്‍ നെയിമും പാസ്‌വേഡും  ഉപയോഗിച്ച് ഓരോ സ്കൂളിലേയും പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ വിശദാംശങ്ങള്‍ ഈ സംവിധാനത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.3. എല്‍ പി സ്കൂള്‍, യു പി സ്കൂളുകളിലെ അദ്ധ്യാപകര്‍ അവരുടെ വിവരങ്ങള്‍ സ്കൂളുകളില്‍ നിന്നും നേരിട്ടോ അതത് BRC മുഖേനയോ രേഖപ്പെടുത്തേണ്ടതാണ്.4. ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിലെ Registration ക്ലിക്ക് ചെയ്ത് പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകന്റെ പേര്,  Permanent Employee Number (PEN),  തസ്തിക, വിഷയം, ഫോണ്‍ നമ്പര്‍,ഇ മെയില്‍ വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.

ഓരോ പരിശീലന കേന്ദ്രവും ലോഗിന്‍ ചെയ്യുമ്പോള്‍ ആ കേന്ദ്രം ഏതു വിഭാഗത്തിന്റേതാണെന്നും ഏതു വിഷയത്തിന്റേതാണെന്നും ദൃശ്യമാകും. ജില്ലയില്‍ നിന്ന്  ആ പരിശിലനകേന്ദ്രത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ മുഴുവന്‍ ലിസ്റ്റും ദൃശ്യമാകും.  അഞ്ചുദിവസത്തെ പരിശീലനം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ പരിശിലനം തൃപ്തികരമായി പൂര്‍ത്തിയാക്കിയ അദ്ധ്യാപകുടെ പേരിനു നേരയുള്ള ടിക് ബോക്സ് അടയാളപ്പെടുത്തുകയും അവര്‍ പരിശീലനത്തില്‍ പങ്കെടുത്ത ദിവസങ്ങള്‍ എത്രയെന്നു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.  പരിശിലനം സംബന്ധിച്ച  അദ്ധ്യാപകരുടെ പൊതു അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സ്ഥലത്ത് ആയത് വ്യക്തമായി ഉള്‍പ്പെടുത്തേണ്ടതാണ്.

അദ്ധ്യാപക പരിശീലനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന  ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റം ഫലപ്രദമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ഉപ ജില്ല തലങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതിനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.