ഹരിതവിദ്യാലയം റിയാലിറ്റിഷോ: മുദ്രാഗാനം പ്രകാശനം ചെയ്തു

പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- ഐടി@സ്‌കൂള്‍) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മുദ്രാഗാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്നും തിരഞ്ഞെടുത്ത 100 സ്‌കൂളുകളാണ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നത്. ഒന്നാം സമ്മാനം 15 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും. 2010-11ല്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഒന്നാംഘട്ടത്തിനുവേണ്ടി കൂടുതൽ വായന

തൃശൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ചാലക്കുടിയിൽ

മുപ്പതാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചാലക്കുടിയില്‍ തിരശ്ശീല ഉയർന്നു. 27, 28, 29, 30 തീയതികളിലാണ് കലോത്സവം. നാലുദിവസമായി നടത്തുന്ന കലോത്സവത്തിന്റെ ആദ്യദിനം സ്റ്റേജിതര മത്സരങ്ങളാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഡിഡി കെ സുമതി പതാക ഉയർത്തി . കലോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ പത്തിന് സേക്രഡ് ഹാര്‍ട്ട് സിജിഎച്ച്എസില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബി ഡി ദേവസി എംഎല്‍എ അധ്യക്ഷനാകും. ചാലക്കുടി നഗരത്തിലെ 16 വേദിയിലാണ് ജില്ലാതല മത്സരം അരങ്ങേറുക. കൂടുതൽ വായന

മലയാളത്തിളക്കം എല്ലാ സ്കൂളുകളിലും

കുട്ടികളുടെ മലയാളഭാഷാ പഠനം തിളക്കമുള്ളതാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മലയാളത്തിളക്കം പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. ഭാഷാപ്രശ്നം നേരിടുന്ന ഒന്നുമുതല്‍ എട്ടാം ക്ളാസ്വരെയുള്ള കുട്ടികളെ കണ്ടെത്തി 25 മണിക്കൂര്‍ പരിശീലനംകൊണ്ട് മലയാളത്തില്‍ തിളക്കമുള്ളവരാക്കാനാണ് പദ്ധതി. കേരളത്തിലെ 3300 യുപി സ്കൂളുകളില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയശേഷമാണ് സമയക്രമം പ്രഖ്യാപിച്ച് വ്യാപിപ്പിക്കുന്നത്. ജനുവരി രണ്ടാം വാരത്തോടെ സംസ്ഥാനത്തെ എല്ലാ കുട്ടികളും മലയാളത്തില്‍ അടിസ്ഥാനശേഷി നേടത്തക്ക വിധത്തിലാണ് സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. 3, 4, 5, 6, 7 ക്ളാസുകാര്‍ക്കാണ് പ്രഥമ പരിഗണന. 20 കുട്ടികള്‍ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് കൂടുതൽ വായന

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളത്തില്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയം-ഐ.ടി മേളകളിലും വൊക്കേഷണല്‍ എക്‌സ്‌പോയിലുമായി ഏഴായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.

പുതുക്കിയ അധ്യാപക ബാങ്ക് ഡിസംബര്‍ 22ന്

2016-17ലെ തസ്തിക നിര്‍ണയിച്ചും അതിന്റെ അടിസ്ഥാനത്തില്‍ നടപ്പുവര്‍ഷത്തെ (2017-18) സംരക്ഷിത അധ്യാപകപട്ടിക പുതുക്കിയുമുള്ള അധ്യാപക ബാങ്ക് ഡിസംബര്‍ 22ന് നിലവില്‍വരും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരുടെ പുനര്‍നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി ഇറക്കിയ ഉത്തരവുപ്രകാരമാണ് തസ്തിക നിര്‍ണയത്തിനുള്ള സമയക്രമം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചത്. മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലെയും തസ്തികനിര്‍ണയ ഫയലുകളില്‍ അവശ്യം വേണ്ട രേഖകള്‍ ഉണ്ടെന്ന് ഡിഇഒ/എഇഒമാര്‍ ഉറപ്പാക്കി. കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഈ വര്‍ഷത്തെ തസ്തികനിര്‍ണയ ഉത്തരവുകള്‍ പരിഷകരിച്ച് ഇവ ഡിസംബര്‍ 15ന് എല്ലാ സ്കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 23 മുതല്‍ കോഴിക്കോട്ട്

നാളെയുടെ ശാസ്ത്രപ്രതിഭകളെ കണ്ടെടുക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് കോഴിക്കോട് ഒരുങ്ങി. നാലുനാള്‍ നീളുന്ന മേളയ്ക്ക് 23ന് തുടക്കമാകും. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ പത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൂടുതൽ വായന

സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സംഘാടകസമിതി

സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സംഘാടകസമിതിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, വ്യവസായമന്ത്രി എ.സി. മൊയ്തീന്‍, കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവരാണ് ഇതിന്റെ മുഖ്യരക്ഷാധികാരികള്‍.ജില്ലയില്‍നിന്നുള്ള എം.പി.മാരും എം.എല്‍.എ.മാരുമെല്ലാം സമിതിയിലുണ്ട്. കൂടാതെ പോലീസ് മേധാവിമാര്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. മേയറും ജില്ലാപഞ്ചായത്ത് പ്രസിഡന്റും ഇതില്‍ അംഗങ്ങളാണ്.

വിദ്യാഭ്യാസവകുപ്പിന്റെ നയം – കലോത്സവങ്ങള്‍ക്ക് ആര്‍ഭാടം വേണ്ട കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടണം

കലോത്സവങ്ങള്‍ക്ക് ആര്‍ഭാടം വേണ്ട എന്നും എന്നാല്‍ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടണം എന്നുമാണ് വിദ്യാഭ്യാസവകുപ്പിന്റെ നയമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലാമേളയും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാകണം. ഈ വര്‍ഷം 200 പ്രവൃത്തിദിവസങ്ങളെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണമെന്നതിനാലാണ് കലോത്സവം അഞ്ച് ദിവസമാക്കി ചുരുക്കിയതെന്നും   മന്ത്രി  കൂട്ടിച്ചേര്‍ത്തു.

പരിഷ്‌കരിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവ മാന്വലിലെ പ്രധാന നിര്‍ദേശങ്ങള്‍

ഘോഷയാത്ര ഒഴിവാക്കി. പകരം വേദിക്കടുത്ത് സാംസ്‌കാരിക ദൃശ്യവിസ്മയം സംഘടിപ്പിക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ഉണ്ടായിരിക്കില്ല. പകരം ഗ്രേഡ് നല്‍കിയാണ് വിജയികളെ തരംതിരിക്കുക. എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് നല്‍കും. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയെ പുതുതായി ഉള്‍പ്പെടുത്തി. രചനാമത്സരങ്ങളുടെ പ്രമേയം വിധികര്‍ത്താക്കളാണ് നിശ്ചയിക്കേണ്ടത്. ലളിതഗാനത്തില്‍ അമിതമായി ശാസ്ത്രീയസംഗീതം കലര്‍ത്തരുത്. നാടോടിനൃത്തത്തിലെ അമിത ആഡംബരത്തിന് മാര്‍ക്ക് കുറയ്ക്കണം. പൂരക്കളി തറനിരപ്പില്‍ നടത്തുന്നതാണ് നല്ലത്. നാടന്‍പാട്ടുമത്സരത്തില്‍ വാമൊഴിയായി കിട്ടിയവ മാത്രമേ ഉപയോഗിക്കാവൂ.പാട്ടിന്റെ പാരമ്പര്യം തുടക്കത്തില്‍ പറയണം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇരുപത്തഞ്ച് വേദികള്‍, പ്രധാനം തേക്കിന്‍കാട് മൈതാനി

ജനുവരിയില്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കം തുടങ്ങി. കലോത്സവത്തിന്റെ നടത്തിപ്പിന് സംഘാടകസമിതിയായി. ജനുവരി ആറുമുതല്‍ 10 വരെയാണ് ഏഷ്യയിലെ കൗമാരകലാമേളയ്ക്ക് ആതിഥ്യമേകുന്നത്. തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനിയാണ് പ്രധാന വേദിയാകുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്ത് അറിയിച്ചു. രണ്ടോ അതിലധികമോ വേദികള്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉണ്ടാകും. ആകെ ഇരുപത്തഞ്ച് വേദികള്‍ വേണമെന്നാണ് ഇപ്പോഴത്തെ ധാരണ. ആവശ്യമെങ്കില്‍ എണ്ണം കൂട്ടും. മുമ്പ് രണ്ടുതവണ വിധികര്‍ത്താക്കളായിരുന്നവരെ ഒഴിവാക്കും. ആഡംബരം കുറച്ച് കുട്ടികളുടെ കഴിവുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലായിരിക്കും സംഘാടനം. പരിഷ്‌കരിച്ച കലോത്സവ കൂടുതൽ വായന