സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളത്തില്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയം-ഐ.ടി മേളകളിലും വൊക്കേഷണല്‍ എക്‌സ്‌പോയിലുമായി ഏഴായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.

പുതുക്കിയ അധ്യാപക ബാങ്ക് ഡിസംബര്‍ 22ന്

2016-17ലെ തസ്തിക നിര്‍ണയിച്ചും അതിന്റെ അടിസ്ഥാനത്തില്‍ നടപ്പുവര്‍ഷത്തെ (2017-18) സംരക്ഷിത അധ്യാപകപട്ടിക പുതുക്കിയുമുള്ള അധ്യാപക ബാങ്ക് ഡിസംബര്‍ 22ന് നിലവില്‍വരും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരുടെ പുനര്‍നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി ഇറക്കിയ ഉത്തരവുപ്രകാരമാണ് തസ്തിക നിര്‍ണയത്തിനുള്ള സമയക്രമം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചത്. മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലെയും തസ്തികനിര്‍ണയ ഫയലുകളില്‍ അവശ്യം വേണ്ട രേഖകള്‍ ഉണ്ടെന്ന് ഡിഇഒ/എഇഒമാര്‍ ഉറപ്പാക്കി. കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഈ വര്‍ഷത്തെ തസ്തികനിര്‍ണയ ഉത്തരവുകള്‍ പരിഷകരിച്ച് ഇവ ഡിസംബര്‍ 15ന് എല്ലാ സ്കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും കൂടുതൽ വായന

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 23 മുതല്‍ കോഴിക്കോട്ട്

നാളെയുടെ ശാസ്ത്രപ്രതിഭകളെ കണ്ടെടുക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് കോഴിക്കോട് ഒരുങ്ങി. നാലുനാള്‍ നീളുന്ന മേളയ്ക്ക് 23ന് തുടക്കമാകും. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ പത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൂടുതൽ വായന

സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സംഘാടകസമിതി

സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സംഘാടകസമിതിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, വ്യവസായമന്ത്രി എ.സി. മൊയ്തീന്‍, കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവരാണ് ഇതിന്റെ മുഖ്യരക്ഷാധികാരികള്‍.ജില്ലയില്‍നിന്നുള്ള എം.പി.മാരും എം.എല്‍.എ.മാരുമെല്ലാം സമിതിയിലുണ്ട്. കൂടാതെ പോലീസ് മേധാവിമാര്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. മേയറും ജില്ലാപഞ്ചായത്ത് പ്രസിഡന്റും ഇതില്‍ അംഗങ്ങളാണ്.

വിദ്യാഭ്യാസവകുപ്പിന്റെ നയം – കലോത്സവങ്ങള്‍ക്ക് ആര്‍ഭാടം വേണ്ട കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടണം

കലോത്സവങ്ങള്‍ക്ക് ആര്‍ഭാടം വേണ്ട എന്നും എന്നാല്‍ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടണം എന്നുമാണ് വിദ്യാഭ്യാസവകുപ്പിന്റെ നയമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലാമേളയും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാകണം. ഈ വര്‍ഷം 200 പ്രവൃത്തിദിവസങ്ങളെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണമെന്നതിനാലാണ് കലോത്സവം അഞ്ച് ദിവസമാക്കി ചുരുക്കിയതെന്നും   മന്ത്രി  കൂട്ടിച്ചേര്‍ത്തു.

പരിഷ്‌കരിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവ മാന്വലിലെ പ്രധാന നിര്‍ദേശങ്ങള്‍

ഘോഷയാത്ര ഒഴിവാക്കി. പകരം വേദിക്കടുത്ത് സാംസ്‌കാരിക ദൃശ്യവിസ്മയം സംഘടിപ്പിക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ഉണ്ടായിരിക്കില്ല. പകരം ഗ്രേഡ് നല്‍കിയാണ് വിജയികളെ തരംതിരിക്കുക. എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് നല്‍കും. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയെ പുതുതായി ഉള്‍പ്പെടുത്തി. രചനാമത്സരങ്ങളുടെ പ്രമേയം വിധികര്‍ത്താക്കളാണ് നിശ്ചയിക്കേണ്ടത്. ലളിതഗാനത്തില്‍ അമിതമായി ശാസ്ത്രീയസംഗീതം കലര്‍ത്തരുത്. നാടോടിനൃത്തത്തിലെ അമിത ആഡംബരത്തിന് മാര്‍ക്ക് കുറയ്ക്കണം. പൂരക്കളി തറനിരപ്പില്‍ നടത്തുന്നതാണ് നല്ലത്. നാടന്‍പാട്ടുമത്സരത്തില്‍ വാമൊഴിയായി കിട്ടിയവ മാത്രമേ ഉപയോഗിക്കാവൂ.പാട്ടിന്റെ പാരമ്പര്യം തുടക്കത്തില്‍ പറയണം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇരുപത്തഞ്ച് വേദികള്‍, പ്രധാനം തേക്കിന്‍കാട് മൈതാനി

ജനുവരിയില്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കം തുടങ്ങി. കലോത്സവത്തിന്റെ നടത്തിപ്പിന് സംഘാടകസമിതിയായി. ജനുവരി ആറുമുതല്‍ 10 വരെയാണ് ഏഷ്യയിലെ കൗമാരകലാമേളയ്ക്ക് ആതിഥ്യമേകുന്നത്. തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനിയാണ് പ്രധാന വേദിയാകുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്ത് അറിയിച്ചു. രണ്ടോ അതിലധികമോ വേദികള്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉണ്ടാകും. ആകെ ഇരുപത്തഞ്ച് വേദികള്‍ വേണമെന്നാണ് ഇപ്പോഴത്തെ ധാരണ. ആവശ്യമെങ്കില്‍ എണ്ണം കൂട്ടും. മുമ്പ് രണ്ടുതവണ വിധികര്‍ത്താക്കളായിരുന്നവരെ ഒഴിവാക്കും. ആഡംബരം കുറച്ച് കുട്ടികളുടെ കഴിവുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലായിരിക്കും സംഘാടനം. പരിഷ്‌കരിച്ച കലോത്സവ കൂടുതൽ വായന

ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം

പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി. www.harithavidyalayam.in ല്‍ സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്‌കൂളിനെ സംബന്ധിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്‍ന്റേഷന്‍ എന്നിവയും ഈ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാം. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ : 8136800779/669/889/886/882.

അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ : പുതുക്കിയ തീയതി

ഹയര്‍സെക്കന്ററി ഡിപ്പാര്‍ട്ട്‌മെന്റല്‍ അധ്യാപകരുടെ ഭേദഗതി ചെയ്ത താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ (2011-2015) ഉള്‍പ്പെട്ട അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍/ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ (ജൂനിയര്‍) തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനം ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ള എച്ച്.എസ്.എ/എല്‍.പി.എസ്.എ/യു.പി.എസ്.എ അധ്യാപകരുടെ ഭേദഗതിവരുത്തി പ്രസിദ്ധീകരിച്ച താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകര്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവണം. നേരത്തെ നവംബര്‍ 26, 27 തീയതികളിലാണ് വെരിഫിക്കേഷന്‍ നിശ്ചയിച്ചിരുന്നത്. സര്‍ക്കുലര്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍/ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുളള 2015 -16 അധ്യയന വര്‍ഷത്തെ സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേന്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും നവംബര്‍ 30നു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുന്നതല്ല. www.education.kerala.gov.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം