Mathilakam

മതിലകം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ അവധിക്കാല അധ്യാപക പരിശീലനം ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ പെരിഞ്ഞനം ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ നടത്തുന്നു. എല്‍.പി വിഭാഗത്തില്‍ എസ്.എന്‍.പുരം, എടത്തിരുത്തി പഞ്ചായത്തുകളിലെ അധ്യാപകര്‍ക്ക് ഏപ്രില്‍ 26 മുതല്‍ പരിശീലനം ആരംഭിക്കും. യു.പി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഗണിതം, ഹിന്ദി ഏപ്രില്‍ 26 ന് തുടങ്ങുന്നു. മെയ് 2 മുതല്‍ എല്‍.പി വിഭാഗത്തില്‍ പെരിഞ്ഞനം, കയ്പ്പമംഗലം, മതിലകം പഞ്ചായത്തുകളിലെയും യു.പി വിഭാഗത്തില്‍ മലയാളം, അടിസ്ഥാനശാസ്ത്രം, സാമൂഹിക ശാസ്ത്രം പരിശീലനവും ആരംഭിക്കും എന്ന് മതിലകം ബി.പി.ഒ അറിയിക്കുന്നു.